ലോകമെമ്പാടും ഇന്ധന പ്രതിസന്ധി ജര്‍മ്മനിയില്‍ ഇന്ധനവില കുതിക്കുന്നു സബ്സിഡി നല്‍കില്ലെന്ന് സര്‍ക്കാര്‍
ബര്‍ലിന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരുന്നു. യൂറോപ്പിലും ഏഷ്യയിലും ഇന്ധനം നിറയ്ക്കാന്‍ പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.
യൂറോപ്പിലും അമേരിക്കയിലും വിലക്കയറ്റം
യൂറോപ്പ്: യു കെ, ഇറ്റലി, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍ എന്നിവിടങ്ങളില്‍ ഇന്ധനവില വര്‍ദ്ധിച്ചതോടെ പമ്പുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.
അമേരിക്ക: ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭിച്ചിരുന്ന അമേരിക്കയിലും വിലയില്‍ 5% വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു ഗാലന്‍ പെട്രോളിന് ശരാശരി 3.19 ഡോളറിലെത്തി.
മ്യാന്‍മറില്‍ കടുത്ത നിയന്ത്രണം
ഇന്ധനത്തിനായി ഏറ്റവും കൂടുതല്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന മ്യാന്‍മറില്‍ സ്ഥിതി അതീവ ഗുരുതരമാണ്.
വാഹന നിയന്ത്രണം: ഇന്ധനം ലാഭിക്കുന്നതിനായി അടുത്ത ആഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രജിസ്ട്രേഷന്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ പകുതി വാഹനങ്ങള്‍ മാത്രമേ ഒരു ദിവസം റോഡിലിറക്കാന്‍ പാടുള്ളൂ.
സ്റേറാക്ക്: രാജ്യത്ത് ഇനി 40 ദിവസത്തേക്കുള്ള ഇന്ധനം മാത്രമേയുള്ളൂവെന്ന് സൈനിക വക്താവ് അറിയിച്ചു.
ലോകത്തെ ആകെ എണ്ണ ഉല്‍പ്പാദനത്തിന്റെ 5 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഇറാനിലെ സംഘര്‍ഷങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളിലെ വിതരണ ശൃംഖലയെ വരുംദിവസങ്ങളില്‍ കൂടുതല്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജര്‍മ്മനിയില്‍ ഇന്ധനവില കുതിക്കുകയാണ്; സബ്സിഡി നല്‍കില്ലെന്ന് സര്‍ക്കാര്‍; പൗരന്മാര്‍ക്ക് കനത്ത തിരിച്ചടി.
ബര്‍ലിന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ജര്‍മ്മനിയില്‍ ഇന്ധനവില കുതിച്ചുയരുന്നു. പലയിടങ്ങളിലും പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2 യൂറോ കടന്നു. എന്നാല്‍, വിലക്കയറ്റത്തില്‍ വലയുന്ന വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഇന്ധന സബ്സിഡിയോ (ഠമിസൃമയമേേ) മറ്റ് ഇളവുകളോ നല്‍കാനാവില്ലെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നിലപാട്: 'കാത്തിരുന്ന് കാണാം'
ഇന്ധനവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഗവണ്‍മെന്റ് വക്താവ് സ്റെറഫാന്‍ കൊര്‍ണേലിയസ് അറിയിച്ചു. വില വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അത് പെട്ടെന്ന് തന്നെ താഴാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നിലവില്‍ വിപണിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അധികൃതരുടെ നിലപാട്.
മ്യൂണിക്കില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ, 'ഇന്ധന വില നിയന്ത്രണം' (Spritpreisbremse) നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് സാമ്പത്തിക മന്ത്രി കാതറിന റീഹെ വ്യക്തമാക്കി.
എണ്ണക്കമ്പനികള്‍ അന്യായമായി ലാഭമെടുക്കുന്നു എന്നതിന് നിലവില്‍ തെളിവുകളില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധര്‍
ഇന്ധന സബ്സിഡി നല്‍കുന്നത് പ്രായോഗികമല്ലെന്ന് സാമ്പത്തിക വിദഗ്ധ മോണിക്ക സ്നിറ്റ്സര്‍ അഭിപ്രായപ്പെട്ടു. സബ്സിഡി നല്‍കുന്നത് ജനങ്ങള്‍ ഇന്ധനം ലാഭിക്കുന്നതില്‍ നിന്ന് പിന്തിരിയാന്‍ കാരണമാകുമെന്നും അത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. പകരം, എണ്ണക്കമ്പനികള്‍ സാഹചര്യം മുതലെടുത്ത് അമിതവില ഈടാക്കുന്നുണ്ടോ എന്ന് അധികൃതര്‍ നിരീക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഫ്രാന്‍സില്‍ കര്‍ശന പരിശോധന
ജര്‍മ്മനിയില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് അയല്‍രാജ്യമായ ഫ്രാന്‍സ് സ്വീകരിക്കുന്നത്. ഇന്ധനവില വര്‍ദ്ധനവ് ക്രൂഡ് ഓയില്‍ വിലയ്ക്ക് ആനുപാതികമാണോ എന്ന് ഉറപ്പുവരുത്താന്‍ പെട്രോള്‍ പമ്പുകളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പ്രവാസികള്‍ക്ക് ഇരട്ടി പ്രഹരം
ജോലി ആവശ്യങ്ങള്‍ക്കായി ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്ന മലയാളി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ധനവില വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. വാടക വര്‍ദ്ധനവിനും വിലക്കയറ്റത്തിനും പിന്നാലെ ഇന്ധനവിലയും ഉയര്‍ന്നത് സാധാരണക്കാരുടെ ബജറ്റ് തെറ്റിച്ചിരിക്കുകയാണ്. 2022~ല്‍ ഉക്രെയ്ന്‍ യുദ്ധസമയത്ത് നല്‍കിയത് പോലെ ഒരു 'ടാങ്ക് റിബേറ്റ്' സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആളുകള്‍.
Comments: